Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potential Spread

Wayanad

മ​ന്ത് വ്യാ​പ​ന സാ​ധ്യ​ത: ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് മ​ന്ത് വ്യാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളു​ടെ ര​ക്ത​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.

കൊ​തു​ക് മു​ഖേ​ന പ​ക​രു​ന്ന മൈ​ക്രോ​ഫെ​ലേ​റി​യ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കു​ന്ന​തി​ന് രാ​ത്രി​യി​ൽ ര​ക്തം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ രാ​ത്രി 7.30 മു​ത​ൽ 9.30 വ​രെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. അ​ഭി​ലാ​ഷ്, വി.​വി. ദി​നേ​ഷ്കു​മാ​ർ, ശ്രു​തി വി​ജ​യ​ൻ, സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, ശ്രീ​ജി​ത്ത്, ഷാ​രി ജോ​ണി, ദി​ലീ​പ് കു​മാ​ർ, മി​ഥു​ൻ ബേ​ബി, പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up